ചരിത്രത്തിന്റെ വർത്തമാനങ്ങൾ

Interview

ചരിത്രത്തിന്റെ വർത്തമാനങ്ങൾ


ജയിക്കാൻ ആദ്യം കീഴ്‌പ്പെടുത്തേണ്ടത് ചരിത്രത്തെയാണ്. അതിനാൽ ഭരണകൂടങ്ങളും അധിനിവേശവും വിപ്ലവവും പ്രതിവിപ്ലവവുമെല്ലാം ജയിക്കാൻ ആദ്യം ആക്രമിക്കുക ചരിത്രത്തെയാണ്. അങ്ങനെ ഫാഷിസവും ജനകീയമുന്നേറ്റവും ഒരുപോലെ ചരിത്രം എഴുതുകയും തിരുത്തുകയും ചെയ്യുന്ന കാലമാണിത്. ആ പ്രക്ഷുബ്ധതയിലേക്കാണ് മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ചരിത്രവുമായി അമേരിക്കൻ ചരിത്രകാരി ഔഡ്രി ട്രുഷ്‌കി (Audrey Truschke) കടന്നുവരുന്നത്. ഡൽഹിയിലെ ഔറംസസേബ് റോഡിന് പുതിയ ഭരണാധികാരികൾ എ.പി.ജെ. അബ്ദുൾ കലാം മാർഗ് എന്ന് പേരുമാറ്റിയിട്ട് അധികനാളായിട്ടില്ലെന്ന് ഓർക്കണം. വിവാദപുരുഷനായി വർത്തമാനകാലത്തും ഔറംഗസേബ് നിറഞ്ഞുനിൽക്കുന്നുവെന്നർത്ഥം. മുഗൾ കാലഘട്ടത്തിന്റെ ലിഖിതചരിത്രത്തെ നിഷ്പക്ഷമായ തലത്തിൽ പുനരവതരിപ്പിക്കാനാണ് 'ഔറംഗസേബ്: ദ മാൻ ആൻഡ് ദ മിത്ത്' എന്ന പുസ്തകത്തിലൂടെ തന്റെ ശ്രമമെന്ന് ഔഡ്രി ട്രുഷ്‌കി പറയുന്നു.

ന്യൂവാർക്കിലെ റട്ട്‌ഗേഴ്‌സ് സർവകലാശാലയിൽ ദക്ഷിണേഷ്യൻ പഠനവിഭാഗത്തിൽ അധ്യാപികയാണ് ഔഡ്രി ട്രുഷ്‌കി. അമേരിക്കയിൽ ജനിച്ചുവളർന്ന ട്രുഷ്‌കി ചിക്കാഗോ, കൊളംബിയ സർവകലാശാലകളിലായാണ് പഠനം പൂർത്തിയാക്കിയത്. ദക്ഷിണേഷ്യൻ, ആഫ്രിക്കൻ പഠനത്തിനാണ് കൊളംബിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്. സംസ്‌കൃതം, പേർഷ്യൻ, ഹിന്ദി, ഉർദു ഭാഷകളറിയാവുന്ന ട്രുഷ്‌കി മധ്യകാല ഇന്ത്യൻ ചരിത്ര പഠനങ്ങളിലും രചനയിലുമാണ് ഊന്നൽ നൽകുന്നത്. 2016-ൽ പുറത്തിറങ്ങിയ 'കൾച്ചർ ഓഫ് എൻകൗണ്ടേഴ്‌സ്: സാൻസ്‌ക്രിറ്റ് അറ്റ് ദ മുഗൾ കോർട്ട്' ആയിരുന്നു ആദ്യ പുസ്തകം. അടുത്തിടെയാണ് 'ഔറംഗസേബ്: ദ മാൻ ആൻഡ് മിത്ത്' എന്ന പുസ്തകം പെൻഗ്വിൻ പുറത്തിറക്കിയത്. തന്റെ പുസ്തകത്തെയും ചരിത്രത്തെയുംപറ്റി ഓൺലൈനിലൂടെ ട്രുഷ്‌കി സംസാരിക്കുന്നു.

ആർ.കെ. ബിജുരാജ്: എന്താണ് താങ്കൾക്ക് ചരിത്രം; ചരിത്രമെഴുത്ത്?


Related Articles