
ദക്ഷിണേഷ്യൻ പഠനത്തിലെ ഒരു ചരിത്രകാരിയും റുട്ജേഴ്സ് സർവ്വകലാശാലയിലെ അധ്യാപികയുമാണ് ഓഡ്രി ട്രഷ്കെ. ദക്ഷിണേഷ്യൻ ചരിത്രം പൊതുവിലും മുഗൾ ഭരണകാലത്തെ പ്രത്യേകിച്ചും ശ്രദ്ധിച്ച് വരുന്ന അവർ, മുഗൾ ഭരണകാലത്തെ സാമുദായിക ബന്ധങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വ വാദികളുടെ നിരന്തരമായ വിമർശനങ്ങൾക്കും പീഡനങ്ങൾക്കും ഓഡ്രി ട്രഷ്കെ വിധേയമായി.