ജഡ്ജിയും വക്കീലും ഉണ്ടാവുന്നതെങ്ങനെ?

Interview

ജഡ്ജിയും വക്കീലും ഉണ്ടാവുന്നതെങ്ങനെ?


ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അത്യധികം വിമർശനവിധേയമാകുന്ന കാലമാണിത്. അപചയം ആഴത്തിലാണ്. ജനത്തിന് അറിയാനുള്ള അവകാശം നിഷേധിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാതെ കോടതിയിൽ 'അഭിഭാഷകരാജ്' നിലനിൽക്കുന്നു. അതേ സമയം ഇന്നും സാധാരണ ജനം ജുഡീഷ്യറിയെ മറ്റെന്തിനും മേലെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്നു. ആ പ്രതീക്ഷകളിൽ അർത്ഥമുണ്ടോ? അതോ നിയമ-നീതിന്യായ സംവിധാനം പൊളിച്ചെഴുതപ്പെടേണ്ടതുണ്ടോ? നിയമജ്ഞനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റിയൻപോൾ വ്യത്യസ്തമായ ശബ്ദമാണ് ജുഡീഷ്യറിയെ സംബന്ധിച്ച് എന്നും ഉയർത്തിയിട്ടുള്ളത്. അഭിഭാഷകർക്കിടയിലെ വിമത ശബ്ദമായി തുടരുന്ന അദ്ദേഹം നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ മടിക്കുന്നില്ല.

മെയ് ഒന്നിന് സെബാസ്റ്റിയൻ പോളിന്റെ എഴുപതാം ജന്മവാർഷികദിനം കൂടിയാണ്. 1947 മെയ് ഒന്നിന് എറണാകുളത്ത് മൂഞ്ഞാപിള്ളി എം.എസ്. പോളിന്റെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, 1961-ലാണ് ആദ്യ ലേഖനം എഴുതുന്നത്. ആംഗലേയത്തിലും രാഷ്ട്ര മീമാംസയിലും മാസ്റ്റർ ബിരുദം. തുടർന്ന് കൊച്ചി സർവകലാശാലയിയിൽനിന്ന് എൽ.എൽ.എമ്മും പിഎച്ച്.ഡിയും. മുംബൈ ഭാരതീയ വിദ്യാഭവനിൽനിന്ന് ജോർണലിസം ഡിപ്ലോമ. അധ്യാപകനായിട്ടായിരുന്നു തുടക്കം. എറണാകുളം സെന്റ് ആൽബർട് കോളിൽ ലക്ചറർ. എന്നാൽ, പത്രപ്രവർത്തനം മോഹിപ്പിച്ചതിനാൽ, ആ ജോലി ഉപേക്ഷിച്ച് 1972-ൽ 'ഇന്ത്യൻ എക്‌സ്പ്രസി'ൽ ചേർന്നു. മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം ജോലിവിട്ട് അഭിഭാഷകന്റെ വേഷമണിഞ്ഞു. അത് 1981- ൽ. ഇക്കാലത്ത് 'ഹിന്ദു'വിന്റെയും യു.എൻ.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. പിന്നീട് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക്. 1997- ൽ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭാംഗം, 1998-ൽ നിയമസഭാംഗം, 2003-ലും 2004-ലും ലോക്‌സഭാംഗം. ഇതിനിടയിൽ പ്രസ് കൗൺസിൽ അംഗവുമായിരുന്നു.

സെബാസ്റ്റിയൻ പോൾ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്ത മൂന്നു രംഗവും (മാധ്യമരംഗം, ജുഡീഷ്യറി, പാർലമെന്റ്) അഴിമതി ആരോപണങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്താണ് ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്?


Related Articles