പത്രപ്രവർത്തകനും എഴുത്തുകാരനും 'ടൈംസ് ഓഫ് ഇന്ത്യ'യിലെ സീനിയർ എഡിറ്ററുമാണ് മനോജ് മിത്ത. നിയമം, പൊതുനയം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ പഠനം നടത്തിയിട്ടുള്ള മനോജിന്റെ ‘മോദിയും ഗോധ്രയും’, ‘കാസ്റ്റ് പ്രൈഡ്: ഹിന്ദു ഇന്ത്യയിൽ സമത്വത്തിനായുള്ള പോരാട്ടങ്ങൾ’ എന്നീ പുസ്തകങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചവയാണ്. സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് തന്നെ ആരംഭിച്ചതെങ്കലും ജാതി സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ഇപ്പോഴും തുടരേണ്ടിവരുന്നതിന്റെ സാമൂഹ്യയാഥാർഥ്യം, വർഷങ്ങൾ നീണ്ട ഗവേഷണപഠനങ്ങളിലൂടെ അനാവരണം ചെയ്യുകയാണ് മനോജ് മിത്ത.
ഇന്ത്യയിലെ പ്രമുഖ മൾട്ടിമീഡിയ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) ന്യൂസ് എഡിറ്ററും സിംഗപ്പൂർ ആസ്ഥാനമായുള്ള ബ്രോഡ്കാസ്റ്ററായ ചാനൽ ന്യൂസ് ഏഷ്യയുടെ ഇന്ത്യൻ കറസ്പോണ്ടന്ററുമാണ് സ്മിത പ്രകാശ്. സ്മിത പ്രകാശാണ് മനോജ് മിത്തയുമായുള്ള ഈ സംഭാഷണം കെ എൽ എഫ് വേദിയിൽ നടത്തിയത്.
