
ബീഹാറിൽ ജനനം. പാറ്റ്നയിലും കോഴിക്കോടുമായി വിദ്യാഭ്യാസം. 2003–ൽ ആഗോളവൽക്കരണ വിരുദ്ധ ഹ്രസ്വചിത്രമായ മയ്യൻകാലം എഴുതി സംവിധാനം ചെയ്തു. വേൾഡ് വാട്ടർ ഫോറം ആൻഡ് ഫിലിം ഇവന്റ്–മെക്സിക്കോ, വേൾഡ് സോഷ്യൽ ഫോറം–മുംബൈ, ടൊറണ്ടോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഒഫീഷ്യൽ എൻട്രി. പോയട്രി ഇൻസ്റ്റലേഷൻ എന്ന നവീന കലാരൂപത്തിന്റെ ഉപജ്ഞാതാവ്. പ്രശസ്ത സൗണ്ട് ഡിസൈനറായ രംഗനാഥ് രവിയുമായി ചേർന്ന് ത്രീഡി പോയട്രി ഇൻസ്റ്റലേഷൻ പ്രദര്‍ശനം സംഘടിപ്പിച്ചു. ഈലം എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഈലം ഗോൾഡൻ സ്റ്റേറ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡും പോർട്ടോറിക്കയിലെ ബയമോൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറി പ്രൈസും നേടി. കണ്ണുസൂത്രം, ഉറുമ്പ് ദേശം എന്നീ കഥാസമാഹാരങ്ങൾ. ഡൽഹി പ്രസ്സിൽ എഡിറ്റോറിയൽ ഇൻ ചാർജ് ആയിരുന്നു. ടെക്സസ്സിൽ താമസം.