കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് പ്ലാന്റ് പത്തോളജിയിൽ ബിരുദാനന്തര ബിരുദപഠനത്തിനുശേഷം കൃഷിവകുപ്പിൽ കൃഷി ഓഫീസറായി സേവനം അനുഷ്ഠിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും ചലച്ചിത്ര പഠനങ്ങളും എഴുതിവരുന്നു. ആദ്യനോവലായ 'ഹെർബേറിയം' 2016-ലെ ഡി സി സാഹിത്യപുരസ്‌കാരം നേടുകയുണ്ടായി.