കുഴിമന്തി

Short Story

കുഴിമന്തി


‘Mother of otherness, Eat me.’

Sylvia Plath

മോളിക്കുട്ടിക്ക് വയസ്സ് 68. പുട്ടപ്പ് ചെയ്ത മുടിയേൽ ഹെഡ്മിസ്ട്രസായി പിരിഞ്ഞപ്പോ ഉണ്ടായിരുന്നത്ര നരയേ ഇപ്പഴു​മുള്ളു. ആള് ഫിലാഡൽഫിയയിൽനിന്ന് വന്നിറങ്ങിയ വരവാ. ആറുമാസമായി പൂട്ടിക്കിടന്ന വീടൊന്നൊരുക്കണം, എന്നിട്ടേ മത്തായിച്ചായനെ വീട്ടിലോട്ട് കൊണ്ടരന്നൊള്ളൂന്ന് നേരത്തേ തീരുമാ​നിച്ചതാ. അങ്ങേർക്ക് പൊടിയും വലയും ഒന്നും പിടിക്ക​ത്തില്ല. തുമ്മലെങ്ങാനും തുടങ്ങിയാൽ തുളസിയും പനിക്കൂർക്കയും ചുക്കും ചേർത്തൊരു കാപ്പി ഇട്ടുകൊടുക്കാൻ പോലും പറ്റത്തില്ല. തുളസിയും കറിവേപ്പും എന്നുവേണ്ട മുറ്റത്തുനിന്ന കറ്റാർവാഴവരെ കരിഞ്ഞുപോയേക്കുന്നു. വണ്ടിയുമായി എയർപോർട്ടിൽവന്ന ബിജുവിനോട് വീടും പറമ്പും അടിച്ചുവാരി വെടിപ്പാക്കാൻ പറഞ്ഞേച്ച് മോളിക്കുട്ടി ഫിലാഡൽഫിയ​യിലെ ജോയ്മോനെ വിളിച്ച് യാത്രാവിശേഷം പറയാൻ തുടങ്ങി.


Related Articles