
1990-ൽ കോഴിക്കോട് ജനനം. പിതാവ്: അത്തോളി ഉസ്മാൻ, മാതാവ്: സൈനബ. കല്പറ്റ ഗവൺമെന്റ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ പഠനവും ഗവേഷണവും. മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചും ശിക്ഷാസമ്പ്രദായത്തെക്കുറിച്ചുമുള്ള ചരിത്രമാണ് പ്രധാന ഗവേഷണമേഖല. 2014-ൽ കല്പറ്റ ജില്ലാ സപ്ലൈ ഓഫീസിൽ ക്ലർക്കായി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. 2019 ജൂൺമുതൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലി ആരംഭിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എന്നിവയിൽ അംഗമാണ്.