മലബാർ കലാപകാലത്തെ ജയിലുകൾ: ആമുഖം

World of Letters

മലബാർ കലാപകാലത്തെ ജയിലുകൾ: ആമുഖം


കൊളോണിയൽ ഇന്ത്യയിൽ 1857-ലെ സമരത്തിനുശേഷം ജയിലുകൾ വീണ്ടും തടവുകാരാൽ നിറയുകയും ശിക്ഷാസമ്പ്രദായത്തിൽ ഭരണകൂടം വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തത് 1921-ലെ മലബാർ സമരവുമായി ബന്ധപ്പെട്ടാണ്. കൊളോ​ണിയൽ ഭരണകൂടം ഔദ്യോഗികരേഖകളിലും പുസ്തകങ്ങളിലും മാപ്പിള ലഹള എന്ന് മുദ്ര കുത്തിയ മലബാർ കലാപം യഥാർഥത്തിൽ ബ്രിട്ടീഷ്ഭരണകൂടത്തിന്റെയും ജന്മിമാരുടെയും മർദ്ദനത്തിനെതിരേ മർദ്ദിതസമൂഹം നടത്തിയ ഐതിഹാസികമായ പ്രക്ഷോഭമായിരുന്നു. 1836 മുതൽ നടന്ന ചെറുതുംവലുതുമായ കാർഷിക പശ്ചാ​​​ത്ത​ലമുള്ള സമരങ്ങളുടെ പര്യവസാനമാണ് 1921-ലെ മലബാർ കലാപം. മുൻകാലസമരങ്ങളിൽനിന്നും വ്യത്യസ്തമായി കാർഷിക സാമൂഹിക പ്രശ്നങ്ങൾ കൂടാതെ, ഗാന്ധിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും എം പി നാരായണമേനോന്റെ നേതൃത്വത്തിലുള്ള കുടിയാൻ പ്രസ്ഥാ​നത്തിന്റെയും പങ്ക് മലബാര്‍ കലാപത്തിൽ നിർണായകമാണ്.

കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ളത് മലബാർ കലാപത്തെ സംബന്ധിച്ചാണ്. കലാപത്തെക്കുറിച്ച് ഇതു​വരെ നടത്തിയ പഠനങ്ങൾ മുഴുവൻ രേഖപ്പെടുത്തുക പ്രയാസമാണ്. ചരിത്രപുസ്തകങ്ങൾ, ലേഖനങ്ങൾ, സ്മരണകൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ എന്നിവകൂടാതെ നോവലുകളായും കവിതകളായും നിരവധി പുസ്തകങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തരായ പല അക്കാ​ദമിക ചരിത്രകാരന്മാരും മലബാർ സമരത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം ഗവേഷണങ്ങളെ കൊളോണിയൽ, ദേശീ​യവാദ, മാർക്സിസ്റ്റ്, കീഴാള, സ്ത്രീപക്ഷ വീക്ഷണങ്ങളിൽ തരംതിരിക്കാവുന്നതാണ്.

കൊളോണിയൽ വായനകൾ


Related Articles