
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളൻ' ആദ്യ കഥാസമാഹാരം. അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരം, ഉദയ സാഹിത്യ പുരസ്കാരം, പ്രഥമ ടി എൻ പ്രകാശ് സാഹിത്യപുരസ്കാരം, മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ ഈ പുസ്തകം നേടി. 'അമ്പലപ്പുഴ സിസ്റ്റേഴ്സ്' എന്ന കഥ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ MA മലയാളം സിലബസിലും 'അന്തർവാഹിനി' എന്ന കഥ എം ജി സർവകലാശാലയിലെ BA മലയാളം സിലബസിലും ഉൾപ്പെട്ടിട്ടുണ്ട്. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം,, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായ 'ഒരു ബാർബറിൻ്റെ കഥ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ.