ഷാജി പുൽപ്പള്ളി

അധ്യാപകന്‍, എഴുത്തുകാരന്‍. പ്രാർത്ഥനയുടെ മന:ശാസ്ത്രം, മൗനം ഉണ്ടാകുന്നത് (കഥകൾ) ഒറ്റസംഖ്യകൾ (നോവൽ) ജാതി ചോദിക്കുന്ന കാലം (ലേഖനം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാടിരുത്തം, കടലിരമ്പുന്ന കൈത്തോടുകൾ, ക്ലാസിസം, കാടകം - കെ.ജെ.ബേബി ഓർമ്മക്കുറിപ്പുകൾ എന്നീ കൃതികൾ എഡിറ്റ് ചെയ്തു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം, ടി.എ.ഷാഹിദ് കഥാപുരസ്കാരം, ശ്രീലത ടീച്ചർ സ്മാരക കഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ പെരിക്കല്ലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു.