
1982-ല്‍ ചങ്ങനാശേരിയില്‍ ജനനം. അച്ഛന്‍, സോമശേഖരന്‍പിള്ള. അമ്മ, ഓമന. ചങ്ങനാശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാഹിത്യത്തില്‍ എം.എ., എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. അധികാരവും പ്രതിരോധവും അനുഷ്ഠാന കലകളില്‍, പോസ്റ്റ്കൊളോണിയല്‍ സാഹിത്യം ഒരാമുഖം, ഗന്ധമാദനഗിരിനിരകളില്‍, മനോവിശകലനത്തിന് ഒരാമുഖം (പരിഭാഷ), ക്യാമ്പസ് ഭാഷയുടെ സാമൂഹികസ്വഭാവം എന്നിവയാണ് മറ്റു കൃതികള്‍. 2016-ലെ ഇടശ്ശേരി പുരസ്കാരം നിരൂപണത്തിനു ലഭിച്ചു. ആദ്യ നോവല്‍ അലിംഗം 2018-ലെ ഡി സി സാഹിത്യപുരസ്കാരത്തിനു പരിഗണിക്കപ്പെട്ട അഞ്ചു നോവലുകളിലൊന്നായി ...