ചൊരുക്ക്

Short Story

ചൊരുക്ക്


ഗുണ്ടറാവു മുരളിയെ എങ്ങനെയും ഒതുക്കണമെന്ന് രഹസ്യയോഗത്തിൽ ശ്രീധരൻ ആവര്‍ത്തിച്ചു. ഒന്നോ രണ്ടോ പേര്‍ അയാളെ അനുകൂലിക്കുന്ന മട്ടിൽ തല കുലുക്കിയെങ്കിലും ഭൂരിപക്ഷം മിണ്ടാതെ കുനിഞ്ഞിരിക്കുകയാണു ചെയ്തത്.

"എന്തേലും ചെയ്തില്ലേ പാര്‍ട്ടിക്കതൊരു വലിയ നാണക്കേടാ. അമ്മാതിരി മെനകെട്ട പണിക്കല്ലേ ഗുണ്ടറാവു എറങ്ങിയേക്കുന്നേ?'' കമാന്നൊരക്ഷരം ആരും മിണ്ടുന്നില്ലെന്നായപ്പോൾ നീരസത്തോടെ ശ്രീധരൻ പറഞ്ഞു. മുട്ടിനു വെട്ടേറ്റ് വഴക്കമില്ലാതായ ഇടതുകാല്‍ ആരെയോ തൊഴിക്കാനെന്നവിധം കസേരയിലിരുന്നുതന്നെ അയാള്‍ പൊന്തിക്കാനാഞ്ഞു. എങ്കിലും ആഗ്രഹിച്ചത്ര കാലു പൊന്തിയില്ല.

"എന്നെക്കൊണ്ട് ആവുമാരുന്നേ ഞാനതു ചെയ്തേനേ. ആവുന്ന കാലത്ത് അതും അതിനപ്പുറോം ചെയ്തിട്ടൊണ്ട്.'' ശ്രീധരൻ ക്ഷുഭിതനായി. ഇടതുകൈകൊണ്ട് അയാള്‍ ഇടതു കാല്‍മുട്ടിൽ തടവി.

കാല്‍മുട്ടിന്റെ വഴക്കം പോയില്ലായിരുന്നുവെങ്കിൽ ഗുണ്ടറാവുവിന്റെ കാര്യത്തിൽ തീരുമാനമാക്കാൻ ശ്രീധരൻ നേരിട്ടിറങ്ങുമായിരുന്നെന്ന് എല്ലാവര്‍ക്കും തോന്നി.


Related Articles