
അഭിനേത്രി, എഴുത്തുകാരി. ഇരുപത്തഞ്ചിലധികം വർഷങ്ങളായി നാടകരംഗത്ത് സജീവം. മലയാള നാടക സ്ത്രീ ചരിത്രത്തിന് സംഗീത നാടക അക്കാദമി അവാർഡും അരങ്ങിലെ മത്സ്യഗന്ധികൾ എന്ന നാടകസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം, ഷട്ടർ സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡുകൾ മൂന്നുതവണ ലഭിച്ചു. രണ്ടു സിനിമകൾക്ക് തിരക്കഥ രചിച്ചു. നാല്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൈരളി ടി.വിയിൽ പ്രൊഡ്യൂസർ, കേന്ദ്ര സംഗീത നാടക അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയവിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അരങ്ങിന്റെ വകഭേദങ്ങൾ, വെള്ളിവെളിച്ചവും വെയിൽനാളവും എന്നിവയാണ് പ്രധാനകൃതികൾ.