
കേരളവർമ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം. കൊച്ചി പ്രസ് അക്കാദമിയിൽനിന്ന് ജേർണലിസം ഡിപ്ലോമ. പതിനെട്ടു വർഷത്തോളം പത്രപ്രവർത്തകയായിരുന്നു. 94–ൽ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിൽ സമ്മാനം നേടി. മാനാഞ്ചിറ എന്ന കഥാസമാഹാരത്തിന് ചെറുകഥയ്ക്കുള്ള 2018–ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്, ടി.പി. കിഷോർ പുരസ്‌കാരം, കറന്റ് ബുക്‌സ് തോമസ് മുണ്ടശ്ശേരി പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു.