പ്രകാശ് രാജിന്റെ അമ്മ മരിച്ചതു സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത ശ്രീ. പ്രേംകുമാര്‍ (മനോരമ) അയച്ചുതന്നു. അതു കണ്ടപ്പോള്‍ പഴയ ഒരു കുറിപ്പ് ഓര്‍മ്മവന്നു അത് ഇവിടെ പങ്കു വയ്ക്കുന്നു. ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയത്.
പ്രകാശ് രാജിലേക്ക്
കുറെ പേര്‍ക്കെങ്കിലും കാണും അമ്മ ഭ്രാന്ത്... അമ്മ ഒബ്‌സഷന്‍... അച്ഛനെ കുറിച്ച് ഓര്‍ക്കാന്‍ പോലുമില്ലാത്തവരുടെ കാര്യം പറയേണ്ട. ഏഴു വയസ്സില്‍ അച്ഛന്‍ മരിച്ചാല്‍ അച്ഛനെ കുറിച്ച് കുട്ടികള്‍ ഓര്‍ക്കാന്‍ പാടാകും.
വെള്ള നിറത്തിലുള്ള ഒരു അഞ്ജലി പാവയെ വാങ്ങിത്തന്ന- ഉല്‍സവങ്ങള്‍ കഴിഞ്ഞു വരുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ പെണ്‍പാവകള്‍ വാങ്ങിത്തരാറുള്ള ഏറ്റവും മൂത്ത ചേട്ടനെ കുറെ കാലം അച്ഛനെ പോലെ കണ്ടിരുന്നു. വലുതാകാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവന്‍ ജോലിക്കായി നാടുവിട്ടു.
