രവിമേനോൻ

മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി. അച്ഛൻ: ടി കെ മാധവൻ നായർ. അമ്മ: കെ പി നാരായണിക്കുട്ടി അമ്മ. കേരളകൗമുദി പത്രത്തിൽ സബ് എഡിറ്ററായി മാധ്യമപ്രവർത്തനം ആരംഭിച്ചു. പിന്നീട് വർത്തമാനം, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു വ്യാഴവട്ടത്തിലേറെക്കാലം ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്പോർട്സ് ലേഖകനായിരുന്നു. തുടർന്ന് മാതൃഭൂമി ഗ്രൂപ്പിന്റെ സംഗീത ഗവേഷണ വിഭാഗം മേധാവിയായി. പതിനെട്ടോളം സംഗീതപുസ്തകങ്ങള്‍ രചിച്ചു. മികച്ച ചലച്ചിത്രലേഖനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലേറെയായി ജനപ്രിയ സംഗീതത്തെക്കുറിച്ച് വിവിധ ആനുകാലികങ്ങളിൽ എഴുതിവരുന്നു. വിവിധ ചാനലുകളിൽ സംഗീതസംബന്ധിയായ പരിപാടികൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.