
എഴുത്തുകാരൻ. ആദ്യനോവലായ "ഒന്നാം ഫൊറൻസിക് അദ്ധ്യായം'’ (2021) ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. "അൽ മല്ലു'’ (2020) എന്ന മലയാളസിനിമയുടെ സഹകഥാകൃത്ത്. ഡി സി ബുക്സ് ഫ്ലാഷ് ഫിക്ഷൻ മത്സരത്തിലൂടെ തിരഞ്ഞെടുത്ത മിനിക്കഥാസമാഹാരത്തിൽ രചന ഉൾപ്പെട്ടിട്ടുണ്ട്. ശരീരശാസ്ത്രത്തിലും മെഡിക്കൽ വിദ്യാഭ്യാസത്തിലുമായുള്ള എട്ട് പഠനങ്ങൾ ശാസ്ത്രീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ അനാട്ടമി വിഭാഗം അസിസ്റ്റന്റ് പ്രഫസർ.