
പ്രശസ്തനായ അഭിനേതാവ്. 1965-ൽ ബാംഗ്ലൂരിൽ ജനിച്ചു. ദൂരദർശൻ പരമ്പരകളിലൂടെ അഭിനയജീവതത്തിന് തുടക്കമിട്ടു. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാലോകത്തിന്റെ ശ്രദ്ധനേടിയതിനോടൊപ്പം മികച്ച സഹനടനുള്ള ദേശിയ പുരസ്ക്കാരത്തിനും അർഹനായി. ദ് പ്രിൻസ്, ഒരു യാത്രാമൊഴി തുടങ്ങിയ മലയാള സിനിമകളിലും ഹിന്ദി, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സ്വതന്ത്രമായ നിലപാട് കാത്തുസൂക്ഷിക്കുന്ന പ്രകാശ് രാജ് തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനാണ്