'മരിക്കുന്നതിനുമുമ്പ് മരിച്ചുപോകരുത് '

Interview

'മരിക്കുന്നതിനുമുമ്പ് മരിച്ചുപോകരുത് '


കെ.എൽ.എഫിൽ കാഴ്ചക്കാരായി ഏറ്റവും അധികം പേർ എത്തുകയും സജീവമായി ചർച്ചയിൽ പങ്കാളികളാവുകയുംചെയ്ത സെഷനാണ് നടൻ പ്രകാശ് രാജുമായി മാധ്യമപ്രവർത്തകനും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് നടത്തിയ സംഭാഷണം. രാജ്യത്ത് പ്രശസ്തരായ കലാകാരന്മാരുടെ നിരയിൽ ഏറ്റവും ശക്തമായ പ്രതിപക്ഷ സ്വരങ്ങളിലൊന്നാണ് ചലച്ചിത്ര അഭിനേതാവ് പ്രകാശ് രാജിന്റേത്.

The Native, The Language, The Nationalist എന്ന വിഷയത്തിൽ നടന്ന സംഭാഷണത്തിനൊടുവിൽ രസകരമായ സംഭവങ്ങളും അരങ്ങേറി. പ്രകാശ് രാജിനോട് സദസിൽ നിന്ന്, കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണങ്ങളോട് എന്താണ് താങ്കളുടെ പ്രതികരണം എന്ന ചോദ്യമുയർന്നു. വിഷയം അറിയാത്ത പ്രകാശ്‌രാജ് എന്താണ് അവിടുത്തെ സംഭവം എന്ന് ജോൺ ബ്രിട്ടാസിനോട് ആരാഞ്ഞു. കാര്യം വ്യക്തമായപ്പോൾ ഒരു എം.പി. എന്ന നിലയിൽ താങ്കൾ എന്തുചെയ്തുവെന്ന് ബ്രിട്ടാസിനോട് പ്രകാശ് രാജ് ചോദിച്ചു. നിറഞ്ഞ കയ്യടിയായിരുന്നു മറുപടി. കേരളത്തിലെ സർക്കാർ വേണ്ടത് എല്ലാം ചെയ്തിട്ടുണ്ടെന്നും ചോദ്യം പ്രകാശ് രാജിനോടാണെന്നും പറഞ്ഞ് ജോൺ ബ്രിട്ടാസ് ഒഴിയാൻ നോക്കി. താൻ ഒരു സദസ്യനായിട്ടാണ് ചോദിക്കുന്നത് എന്നു പറഞ്ഞ് കസേരയിൽ നിന്നെഴുന്നേറ്റ് ബ്രിട്ടാസിന് പുറംതിരിഞ്ഞ് പ്രകാശ് രാജ് ചോദ്യമാവർത്തിച്ചു. അതിനും നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.

ജോൺ ബ്രിട്ടാസ്: ഇവിടെ എത്തിയ ഈ ആളുകളെയെല്ലാം കാണുമ്പോൾ താങ്കൾക്ക് എന്തു തോന്നുന്നു?


Related Articles