
എഴുത്തുകാരൻ, സംവിധായകൻ, തിരക്കഥാകൃത്ത്. 1965-ല്‍ കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലോല മില്‍ഫോഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. തുടര്‍ന്ന് പതിനഞ്ചോളം നോവലുകളും നൂറില്‍പ്പരം ചെറുകഥകളും രചിച്ചു. 1972-ല്‍ ആദ്യ നോവല്‍ നക്ഷത്രങ്ങളേ കാവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1974-ല്‍ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുടേതുള്‍പ്പെടെ 36 തിരക്കഥകള്‍ രചിച്ചു. നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര രചയിതാവ്. 1991 ജനുവരി 23-ന് കോഴിക്കോട്ട് അന്തരിച്ചു.