പി.എം. സതീഷ്

ഇന്ത്യൻ ഫിലിം സൗണ്ട് ഡിസൈനർ, സൗണ്ട് എഡിറ്റർ, മിക്സർ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പി എം സതീഷ് . കുമാർ ടോക്കീസ് എന്ന ചലച്ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് മികച്ച ശബ്ദ റെക്കോർഡിംഗിനും ഡിസൈനിനുമുള്ള ദേശീയ അവാർഡ് 1999 ൽ ലഭിച്ചു. ഹോളിവുഡ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാമാങ്കം (2019), ഒടിയൻ, മാസ്റ്റർപീസ്, സ്കൂൾ ബസ്, എന്നീ ചലച്ചിത്രങ്ങളുടെ സൗണ്ട് ഡിസൈൻ സതീഷിന്റെയായിരുന്നു.