
1991 മെയ് 27-ന് കുമ്പളത്ത് പത്മകുമാറിൻ്റെയും ആർ. സുജാദേവി യുടെയും മകനായി പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽനിന്ന് മലയാളത്തിൽ ബിരു ദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽനിന്ന് ജേണലിസത്തിൽ പി.ജി. ഡിപ്ലോമ. കേരളകൗമുദി, മലയാള മനോരമ, വീക്ഷണം ദിനപത്രങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. പ്രിയനന്ദനൻ, കെ. കെ. രാജീവ്, പ്രൊഫ. സതീഷ് പോൾ തുടങ്ങിയവർ ക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്നു. മലയാള ത്തിലെ 25 ഗാനരചയിതാക്കളുടെ പാട്ടെഴുത്തു യാത്രയിലെ അനുഭവ ങ്ങൾ കോർത്തിണക്കി എഴുതിയ 'കേട്ട പാട്ടിൽ കേൾക്കാതെ പോയത്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.