നിസാര്‍ ഇല്‍ത്തുമിഷ്

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ 1986 ജൂൺ 26-ന് ജനനം. പിതാവ്: ആനിക്കോത്ത് മുഹമ്മദ്. മാതാവ്: ആയിഷ, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, ചേന്ദമംഗലൂർ ഹയർ സെക്കൻഡറിസ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തി​യാക്കി. അരീക്കോട് സീതി സാഹിബ് കോളേജിൽനിന്നും ഇംഗ്ലിഷിൽ ബിരുദവും ഇഗ്നോയിൽനിന്നും ബിരുദാനന്തര ബിരുദവും ഫാറൂഖ് കോളേജിൽനിന്ന് ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജെ.ഡി.ടി. ആർട്‌സ് ആന്റ് സയൻസ് കോളേജ്, കുന്ദമംഗലം ഗവ. കോളേജ്, പഞ്ചാബിലെ (അമൃത്സർ) ഡി.എ.വി. കോളേജ് എന്നിവിടങ്ങളിൽ സേവനമനു​ഷ്ഠിച്ചു. ഇപ്പോൾ മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ജേർണലിസം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. ഓർമ്മകളും തേടി (നോവൽ), നൂറുൽ മുനീറുൽ പൂർണ്ണാനന്ദ (നോവൽ), കൊമ്മക്കയം (ഓർമ്മക്കുറിപ്പുകൾ), അഗർത്ത (നോവൽ), ദായമ്മക്കൈ, ഒന്നാം തലൈക്കൂത്തൽ എന്നിവയാണ് മറ്റു കൃതികൾ. 2024-ലെ എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, ദി ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ‌് പുരസ്കാരം, നീർമാതളം യുവപ്രതിഭ പുരസ്‌കാരം, ക്യാമൽ ഇന്റർനാഷണൽ പുരസ്‌കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. ഭാര്യ: ഷഹന നിസാർ, മകൾ: നൈലിൻ ജഹനാര.