
ഗുരുവായൂരിനടുത്ത് പേരകത്ത് ജനനം. ആദ്യ കഥാസമാഹാരം ജലജന്മം ഇ.പി. സുഷമ അവാർഡ്, ഗായത്രി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. തഴമ്പ് (ഓർമ്മക്കുറിപ്പ്), ആധികളുടെ പുസ്തകം, കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ, ചാത്തച്ചൻ (നോവലുകൾ). ആദ്യനോവൽ ആധികളുടെ പുസ്തകം 2005–ലെ ഡി സി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡിന് പരിഗണിച്ചിരുന്നു. കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ എന്ന നോവലിന് രാജലക്ഷ്മി നോവൽ പുരസ്കാരവും വി.പി. മുഹമ്മദാലി നോവൽ അവാർഡും ലഭിച്ചിട്ടുണ്ട്.