
1998-ല്‍ ആലപ്പുഴ ജില്ലയിലെ പൂങ്കാവ് പള്ളിപ്പറമ്പില്‍ പൊന്നന്റെയും ആലീസിന്റെയും മകളായി ജനനം. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ദേശീയ തലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തിലും കുമാരനാശാന് സ്മാരക സമിതി, പല്ലന നടത്തിയ ഉപന്യാസ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണയും പുരസ്കാരങ്ങള്‍ നേടി. ആദ്യ നോവലായ 'ആവേ മരിയ ആനന്ദവല്ലി' ഡിസി സെഡോറ പ്രസിദ്ധീകരിച്ചിട്ടുണ്ട്.