
പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ ജനിച്ചു. ആദ്യ ചെറുകഥാസമാഹാരമായ റ്റാറ്റുവിന് കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരവും ലഭിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപതിപ്പ് കഥാമത്സരത്തിൽ ഒന്നാം സമ്മാനം. മുട്ടത്തുവർക്കി കലാലയ കഥാപുരസ്‌കാരം, വെബ്‌ലോകം കഥാസമ്മാനം തുടങ്ങി കഥാരചനയ്ക്ക് നിരവധി അംഗീകാരങ്ങൾ. റ്റാറ്റു (കഥാസമാഹാരം), മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, അ മുതൽ അം വരെ പോകുന്ന തീവണ്ടി, വിഷമവൃത്തങ്ങളിൽ വിശുദ്ധർ (നോവൽ) എന്നിവയാണ് കൃതികൾ. ഇപ്പോൾ കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷനിൽ റേഡിയോ മലയാളം പ്രോജക്ട് ഹെഡ്.