
1969–ൽ ജനിച്ചു. ചെറുകഥ, നോവൽ, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. കഥാസമാഹാരത്തിന് 2006–ലും (ചാവുകളി), നോവലിന് 2012–ലും (അന്ധകാരനഴി) കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ‘കാക്കരദേശത്തെ ഉറുമ്പുകൾ’ക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (2011). അന്ധകാരനഴിയുടെ ഇംഗ്ലിഷ് പരിഭാഷ 2016–ലെ ക്രോസ് വേഡ് പുരസ്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ആറടി’ എന്ന ചലച്ചിത്രത്തിന് ആധാരമായ ‘ഒരാൾക്ക് എത്ര മണ്ണുവേണം’ എന്ന കഥയ്ക്ക് 2017–ലെ കേരള ചലച്ചിത്ര പുരസ്കാരസമിതിയുടെ സ്പെഷ്യൽ ജൂറി പരാമർശം. അങ്കണം ഇ.പി. സുഷമ കഥാപുരസ്കാരം, കറന്റ് ബുക്സ് സുവർണ ജൂബിലി അവാർഡ്, വി. പി. ശിവകുമാർ കേളി അവാർഡ്, ടി.പി. കിഷോർ സ്മാരക കഥാപുരസ്കാരം, മേലൂർ ദാമോദരൻ കഥാപുരസ്കാരം, കോവിലൻ നോവൽ അവാർഡ്, നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്കാരം, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കഥ അവാർഡ്, പത്മരാജൻ കഥാപുര സ്കാരം, ഫൊക്കാന കഥാപുരസ്കാരം, പ്രൊഫ. സി.വി.എൻ. സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.