ഡോ. ടി ടി ശ്രീകുമാർ

ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ, എഴുത്തുകാരൻ. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്രസമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. Media Asia–യുടെ അസോസിയേറ്റ് എഡിറ്ററായും Journal of Creative Communication–ന്റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: പുനർവായനകളിലെ മാർക്സിസം, പരികൽപ്പനകളുടെ സാസ്കാരിക രാഷ്ട്രീയം, കടലറിവുകൾ.