ദേശമംഗലം രാമകൃഷ്ണൻ

എഴുത്തുകാരൻ. ഒരു കൊല്ലത്തോളം ഭാഷാഇൻസ്റ്റിറ്റ്യൂട്ടിൽ വിവർത്തകനായിരുന്നു. ഡോ. കെ.എൻ. എഴുത്തച്ഛന്റെ കീഴിൽ പാർട് ടൈം ഗവേഷണം ചെയ്ത് പിഎച്ച്.ഡി നേടി. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ​പുരസ്കാരം (2014), ആശാൻ പ്രൈസ് – ചെന്നൈ ( 2018) എന്നിവ ലഭിച്ചി​ട്ടുണ്ട്. 1975 മുതൽ 1989 വരെ ഗവ. കോളേജുകളിൽ അധ്യാപകൻ. 1989 മുതൽ കാര്യവട്ടം ക്യാമ്പസ്സിൽ മലയാളം ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി. പ്രൊഫസർ സ്ഥാനത്തുനിന്ന് 2008–ൽ വിരമിച്ചു. കോഴിക്കോട് സർവകലാശാലയിൽ എമെറിറ്റസ് ഫെലോ, മദിരാശി യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസർ, മലയാള സർവകലാശാലയിൽ പ്രൊഫസർ, ഡീൻ എന്നീ നിലകളിലും പ്രവർ​ത്തിച്ചു. പ്രധാനപുസ്തകങ്ങൾ: ഇന്ത്യാഗേറ്റ്, എന്നെ കണ്ടുമുട്ടാനെനിക്കാകുമോ, അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ദേശമംഗലം കവിതകൾ.