ആദിത്ത് കൃഷ്ണ ചെമ്പത്ത്

മലപ്പുറം ഏലംകുളം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം ജി.എച്ച് എസ് എസ് കുന്നക്കാവ്, കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് BA malayalam പൂര്‍ത്തിയാക്കി. നിലവില്‍ എടത്തല എം.ഇ.എസ് കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥി. ഇംഗ്ലീഷിലും മലയാളത്തിലും കഥകളും, കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടന്‍തുള്ളല്‍, തബല, സിനിമ തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിച്ച പുരസ്‌കാരങ്ങള്‍: കടത്തനാട് മാധവിയമ്മ കവിതാ പുരസ്‌കാരം, കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം, ഐ.ആര്‍ കൃഷ്ണന്‍ മേത്തല എന്‍ഡോവ്‌മെന്റ്, ഗീതകം നവ മുകുള കഥാപുരസ്‌കാരം,കവി എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം , നവജീവന്‍ യുവകവിത അവാര്‍ഡ്, അലക്‌സാണ്ടര്‍ സഖറിയാസ് താളിയോല പുരസ്‌കാരം, ഡോ.തോമസ് അവാര്‍ഡ്, പാച്ചല്ലൂര്‍ സുകുമാരന്‍ കഥാ പുരസ്‌കാരം, പാലക്കീഴ് സാഹിത്യ പുരസ്‌കാരം, നവനീതം ചെറുകഥാ പുരസ്‌കാരം എന്നിവ നേടി. യുനെസ്‌കോയും ശ്രീരാമകൃഷ്ണ മിഷനും സംയുക്തമായി നടത്തിയ ഹെര്‍ട്ട് ഫുള്‍നെസ്സ് ഉപന്യാസ രചന മത്സരത്തില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനം. സംവിധാനം ചെയ്ത 'മുന്ന' എന്ന ഷോര്‍ട്ട് ഫിലിമിന് അന്താരാഷ്ട്ര തലത്തില്‍ വിവിധ പുരസ്‌കാരങ്ങള്‍ കിട്ടി, സംവിധാനം ചെയ്ത നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.