ഹിമയുഗം

ണുത്തുറഞ്ഞു പോയ
ഒരു വന്‍ കടലിന്റെ
ശരീരമാണ് ഞാന്‍.

എന്റെ ചലനം നഷ്ടപ്പെട്ടത്,
കഴിഞ്ഞ നിമിഷം പോലെ,
അല്ലെങ്കില്‍ കഴിഞ്ഞ നിമിഷം വരെയും
നിലച്ചു പോകാത്ത എന്റെ ഒഴുക്ക്.

ഉള്ളിലുള്ള
നൂറ്റാണ്ടുകളുടെ
അലയടികളിലേക്ക്
കൈ എത്തി പിടിക്കാനാകാതെ.
സമയത്തിന്റെ
ഭ്രാന്തന്‍ സ്വപ്നങ്ങളിലേക്ക് ഇറങ്ങാനാകാതെ.

ഒഴുക്കിനും തളര്‍ച്ചയ്ക്കും ഇടയില്‍.
വേഗത്തിനും വേഗ കുറവിനും ഇടയില്‍.
അലര്‍ച്ചയ്ക്കും നിശബ്ദതയ്ക്കുമിടയില്‍
ഇന്നിനും ഇന്നലെയ്ക്കുമിടയില്‍.


Related Articles