പ്രേമഭോജനം

Short Story

 പ്രേമഭോജനം


കുമരൻ മാസ്റ്റർ ഒരു ചില്ലു ഭരണിയുമായിട്ടാണ് എട്ടാം ക്ലാസ്സിലേക്ക് പ്രവേശിച്ചത്.

"കുട്ടികളെ, ബ്ലാക്ക് വിഡോ ചിലന്തികൾ അപൂർവയിനം ചിലന്തികളാണ്. പോഷക മൂല്യത്തിനും ജീനുകളുടെ കൈമാറ്റത്തിനും വേണ്ടി ഇണചേരലിനുശേഷം ആണിണയെ പെണ്ണിണ അകത്താക്കുന്നു. ലാട്രെഡക്ടസ് എരിത്രോ മെലാസ് എന്നാണ് അവയുടെ ശാസ്ത്രീയ നാമം. അത്യന്തം അപകടകാരിയായ ഇവർ അങ്ങേയറ്റം വിഷമുള്ള ഇനമാണ്. ഇവയുടെ ഇരപിടുത്തം ശ്രദ്ധേയമാണ് ചിലന്തികൾ വളരെ ശക്തമായ ജാലവും വിഷവും ഉപയോഗിച്ച് ഇരയെ കീഴടക്കുന്നു. ആദ്യ ജാലത്തിൽ ഇര കുടുങ്ങും, പിന്നെ ചിലന്തി അതിനെ നൂലാൽ പൊതിഞ്ഞ് വിഷം കുത്തി നിശ്ചലമാക്കും. പിന്നീട് അത് ഇണയെ ഭക്ഷണമാക്കും."

ചില്ലു ഭരണിയിലിരുന്ന ചിലന്തി അനങ്ങാതെ നിൽക്കുന്നത് കുട്ടികൾ കൗതുകത്തോടെ നോക്കി.

"ശരിയായ മലയാളം നാമം ഇവയ്ക്കില്ലെന്നിരിക്കെ നമുക്കൊന്ന് കണ്ടെത്തിയാലോ?" കുട്ടികൾ തലയാട്ടി.


Related Articles