പ്രഗത്ഭയായ കുച്ചിപ്പുടി, ഭരതനാട്യം നർത്തകിയും നടിയും സാമൂഹിക പ്രവർത്തകയും കേരള കലാമണ്ഡലത്തിൻ്റെ ചാൻസലറുമായ മല്ലിക സാരാഭായ് സ്വതന്ത്രജീവിതത്തെ മുൻനിർത്തി കെ എൽ എഫ് ഏഴാം പതിപ്പിൽ സംസാരിച്ചു. കേരള സർവ്വകലാശാലയുടെ സെൻ്റർ ഫോർ കൾചറൽ സ്റ്റഡീസിൻ്റെ ഡയരക്ടർ ഡോ. മീന ടി. പിള്ളയാണ് മല്ലികയുമായി ശ്രദ്ധേയമായ ഈ സംഭാഷണം നടത്തിയത്.
മീന ടി. പിള്ള: ഒരു അഭിനേത്രി, നര്‍ത്തകി, ആക്ടിവിസ്റ്റ്, ബുദ്ധിജീവി എന്നീ നിലകളിലും ഇപ്പോള്‍ കേരള കലാമണ്ഡലം ചാന്‍സലര്‍ എന്ന നിലയിലും താങ്കള്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നു. 'ഇന്‍ എ ഫ്രീ ഫാള്‍: മൈ എക്സ്പിരിമെന്റ് വിത് ലിവിങ്' എന്ന താങ്കളുടെ പുസ്തകത്തില്‍ ഈ വേഷങ്ങള്‍ എങ്ങനെയാണു പ്രതിഫലിക്കുന്നത്?
