പുസ്തകം പൂർണ്ണമായി വായിക്കുന്നവർ ആരൊക്കെയാണ്?
രണ്ടുപേർ മാത്രമേയുള്ളു എന്നാണ് എൻ്റെ പക്ഷം.
ഒരാൾ പ്രൂഫ് റീഡർ. മറ്റേയാൾ പരിഭാഷകൻ.
മറ്റുള്ളവർ വായനയിൽ എന്തെങ്കിലുമൊക്കെ ഒഴിവാക്കും. എന്നാൽ ഈ രണ്ടു വിഭാഗക്കാർ അതിലെ ഓരോ അക്ഷരവും വായിക്കും. കുത്തും കോമയുംവരെ അവർ ശ്രദ്ധിക്കും.
