തുമ്പോലപ്പട്ടണം അടിമക്കെട്ട്

World of Letters

തുമ്പോലപ്പട്ടണം അടിമക്കെട്ട്


(സെഡോറ നോവൽ മത്സരം 2025-ൽ രണ്ടാം സ്ഥാനം നേടിയ നിഖിൽ മണാശ്ശേരിയുടെ കടമ്പ്ര അംശം എന്ന നോവലിൽ നിന്ന് )

നുവരി 2

ചിങ്ങോട്ടൂർ പോലീസ്‌സ്റ്റേഷൻ. വർഷങ്ങളായി നാലോ അഞ്ചോ പോലീസുകാർമാത്രമുള്ള സ്റ്റേഷൻ. പോലീസ്‌സ്റ്റേഷനു കീഴിൽ വലിയ പ്രദേശമുണ്ടെങ്കിലും ജനസാന്ദ്രത വളരെ കുറവാണ്. സ്റ്റേഷനിൽ അധികം പണിയും ഉണ്ടാവാറില്ല. അവിടെയുള്ള നാലോ അഞ്ചോ പോലീസുകാർ മിക്കവാറും വയസ്സന്മാരായി​രിക്കും. റിട്ടയറാവാനായവരുടെ തമ്പാണത് എന്ന് ഡിപ്പാർട്ട്‌​മെന്റിൽ ഒരു സംസാരവും ഉണ്ട്. അതിനു വിപരീതമായി സംഭവിച്ചത് ഇപ്രാവശ്യംമാത്രമാണ്. പുതിയതായി വന്നത് രണ്ടു ചെറുപ്പക്കാരാണ് സലീമും സോഹനും. സ്റ്റേഷൻ ഇൻചാർജ് നാരായണൻകുട്ടി റിട്ടയറാവാൻ ഇനി ഒരു വർഷംകൂടിമാത്രം ബാക്കി.

സോഹൻ അന്നത്തെ പണിയെല്ലാം തീർത്തു ടിവിയിൽ സഫാരി ചാനലിലെ പരിപാടി കാണാനിരുന്നു. എസ് ഐ നാരായണൻകുട്ടി ടിവി റൂമിലേക്കുവന്നപ്പോൾ ചാനലിൽ അമേരിക്കയിലെ അടിമസമ്പ്രദായത്തെപ്പറ്റിയുള്ള ചരിത്രവിശകലനം ആയിരുന്നു.


Related Articles