ഇതിലൊരു കഥയുണ്ട് ഒരു അമ്മയുടെ പ്രണയകഥ!

World of Letters

ഇതിലൊരു കഥയുണ്ട് ഒരു അമ്മയുടെ പ്രണയകഥ!


ഡബ്ലിന്‍
ഫെബ്രുവരി 24, 2023.

എനിക്കൊരു കാര്യം പറഞ്ഞുതരൂ... ഇതിനുമുന്‍പ് നിനക്ക് ആരെങ്കിലും കത്തെഴുതിയിട്ടുണ്ടോ? പ്രേമലേഖനമോ അല്ലെങ്കില്‍ സാധാരണമട്ടിലൊരു കത്തോ? പോട്ടെ, നീ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും കത്തെഴുതിയിട്ടുണ്ടോ? നമ്മള്‍ നിത്യവും സംസാരിക്കുന്ന വാക്കുകള്‍ അഴകോടെ അടുക്കി ഒരു കടലാസില്‍ പകര്‍ത്തിയാല്‍ നാമറിയാതെതന്നെ അതൊരു കത്തായി മാറുമെന്ന് എപ്പോഴും വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്തുകൊണ്ടെന്നറിയില്ല, ഇപ്പോള്‍തന്നെ നിനക്കൊരു കത്തെഴുതാന്‍ തോന്നുന്നു. നിനക്കു കത്തുകള്‍ വായിക്കുന്ന ശീലമുണ്ടോയെന്ന് എനിക്കറിയില്ല. എന്നാലും എഴുതുകയാണ്. ഇതിലൊരു കഥയുണ്ട് ഒരു അമ്മയുടെ പ്രണയകഥ.

പ്രണയവുമായി വലിയ പരിചയമില്ലാത്ത ഞാന്‍ പ്രണയകഥയെക്കുറിച്ച് ആലോചിക്കുക, പ്രണയകഥ പറയുക! ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. ചിലപ്പോള്‍ അത്ഭുതവും തോന്നുന്നു. ഒരുപക്ഷേ, അമ്മയുടെ കഥ പറയണമെന്ന ആഗ്രഹത്തില്‍നിന്നോ അമ്മയ്ക്കും ഒരു പ്രണയകഥ ഉണ്ടായിരിക്കാമെന്ന ചിന്തയില്‍നിന്നോ ആയിരിക്കാം ഈ യാത്ര തുടങ്ങിയത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, വലുതായാല്‍ അവര്‍ എന്താവണം, എന്തു ലക്ഷ്യങ്ങള്‍ നേടണമെന്ന് ആരും സ്വപ്നം കാണാറില്ല. അവരെനോക്കി സന്തോഷിച്ചാണ് നിമിഷങ്ങളും ദിവസങ്ങളും കടന്നുപോകുന്നത്. അവര്‍ വളരുന്നതിനൊപ്പമാണ് ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും തളിരിടുന്നത്. ഈ കഥയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല.


Related Articles