നിങ്ങൾ ദരിദ്രരാണോ?
വളരുന്ന പ്രായത്തിൽ ഒരാൾ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടോ എന്നറിയണമെങ്കിൽ അവരുടെ വീടിന് എത്ര ജാലകങ്ങൾ ഉണ്ടായിരുന്നു എന്നു ചോദിക്കുക. അലമാരിയിൽ എന്തുണ്ടെന്നോ ഫ്രിഡ്ജിൽ എന്തൊക്കെയുണ്ടെന്നോ അല്ല. ജനലുകളുടെ എണ്ണം അതു പറയും. അവ എല്ലാം പറയും. ചിലപ്പോൾ അവർക്ക് വീട്ടിൽ ജനലുകളേ ഉണ്ടായിരുന്നിരിക്കില്ല. അല്ലെങ്കിൽ പേരിന് ഒന്നോ രണ്ടോ. എത്രയെണ്ണം എന്നു മാത്രമേ അറിയേണ്ടതുള്ളൂ.
ഒരിക്കൽ ഞാനിതൊരാളോട് പറഞ്ഞതോർക്കുന്നു. ആരോടാണെന്ന് ഓർമ്മയില്ല. പക്ഷേ, അവരെന്നോടു തർക്കിച്ചു.
“അതു കൊള്ളാം. ഒരു ജനലേയുള്ളൂ എങ്കിൽ എന്താ കുഴപ്പം? ഭംഗിയുള്ള, വിശാലമായ ആ ജനലിലൂടെ നോക്കിയാൽ കാണുന്നത് മനോഹരമായ പൂന്തോട്ടമാണെങ്കിലോ? ഒരേയൊരു ജനൽതന്നെ ധാരാളം. നീ ദരിദ്രയാണെന്ന് അതിനർത്ഥമുണ്ടോ?”
