
1976–ൽ ജപ്പാനിലെ ഒസാക്കയിൽ ജനനം. 2006–ൽ കവയിത്രിയായി സാഹിത്യജീവിതം ആരംഭിച്ചു. ആദ്യ നോവലായ മൈ ഈഗോ, മൈ ടീത്ത് ആൻഡ് ദി വേൾഡിന് വളർന്നുവരുന്ന യുവ എഴുത്തുകാർക്കുളള "ട്സുബോചി ഷോയോ പുരസ്കാരം' ലഭിച്ചു. 2008–ൽ പ്രസിദ്ധീകരിച്ച ബ്രെസ്റ്റ്സ് ആൻഡ് എഗ്സിന് ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യപുരസ്കാരമായ "അകുതാഗാവ പ്രൈസ്' ലഭിച്ചു. 2016–ൽ "ഗ്രാന്റാ ബെസ്റ്റ് ഓഫ് യങ് ജാപ്പനീസ് നോവലിസ്റ്റ്' ആയി തിരഞ്ഞെടുത്തു. ഹെവൻ, ദി നൈറ്റ് ബിലോങ്സ് ടു ലവേഴ്സ് എന്നിവയാണ് മറ്റ് നോവലുകൾ.