മലബാർ കഫേ: ആമുഖം

World of Letters

മലബാർ കഫേ: ആമുഖം


ഈ കഫേയിൽ കയറും മുൻപ്...

ഡി സി ബുക്സിന്റെ പ്രണയ നോവൽമത്സരത്തിന്റെ നോട്ടിഫിക്കേഷനിൽനിന്നുമാണ് നേർപാതി സംഭവിച്ചത്. പ്രിയപ്പെട്ടൊരു സുഹൃത്തു പറഞ്ഞ കഥയിൽനിന്നും വെറുതേയങ്ങു തുടങ്ങുകയായിരുന്നു. എഴുത്തു പുരോഗമിച്ചപ്പോൾ കഥാപാത്രങ്ങളും ദേശങ്ങളും കാഴ്ചകളും പിന്നാലെ വന്നു​ചേർന്നു. മിത്തുകളും കഥകളും മായക്കാഴ്ചകളുംകൊണ്ടു സമ്പന്നമായ നോവലാണത്. മത്സരത്തിൽ അഞ്ചിലൊന്നായി തിരഞ്ഞെ​ടുക്കപ്പെട്ടതോടെയാണ് ഉള്ളിൽ ആത്മവിശ്വാസം നിറഞ്ഞത്.

പിന്നീടുള്ള വർഷങ്ങളിൽ എന്റെ ശ്രദ്ധമുഴുവനും ചെറുകഥകളിലും സോഷ്യൽമീഡിയകളിലെ എഴുത്തുകളിലുമായിരുന്നു. ആ കൂട്ടത്തിൽ വാർഷികപ്പതിപ്പിനുവേണ്ടി എഴുതിയ കഥയാണ് കണക്കിലെ കളികൾ.

ജീവിതത്തിലെ ചില കണക്കുകൂട്ടലുകളും അവ പിഴയ്ക്കുമ്പോൾ തകിടംമറിയുന്ന മനസ്സുകളുമാണ് കഥയുടെ ഇതി​വൃത്തം. ഈ കഥ പിറന്നതിനു പിന്നിലൊരു കഥയുണ്ട്.


Related Articles