കുട്ടിക്കാര്യം കുട്ടിക്കളിയല്ല: ആമുഖം

World of Letters

കുട്ടിക്കാര്യം കുട്ടിക്കളിയല്ല: ആമുഖം


എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി?

ഒരു സ്ത്രീയുടെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ധാരാളം ഘട്ടങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് അവൾ അമ്മയാകുന്ന സമയം. ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യ മല്ലിത്. കൃത്യമായ പ്ലാനിങ്ങും ഒരുക്കങ്ങളും ആവശ്യമായ ഒന്നാണ്. ആരൊക്കെയാണ് ഒരുങ്ങേണ്ടത്? അവൾമാത്രമാണോ? അല്ല. അവളും അവളുടെ പങ്കാളിയും അവരുടെ കുടുംബങ്ങളും എല്ലാം പുതിയ ഒരാളെ സ്വീകരിക്കാനായി ഒരുങ്ങേണ്ടതുണ്ട്. സത്യത്തിൽ പുതിയ ഒരാൾ അല്ല! പുതിയ എത്രയോ ആളുകളാണ് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഉണ്ടാകുന്നത്. പുതിയ ഒരു ‘അമ്മ! അച്ഛൻ! അപ്പൂപ്പൻ, അമ്മൂമ്മ... അങ്ങനെ അങ്ങനെ എത്രയോ എത്രയോ പുതിയ സ്ഥാനമാറ്റങ്ങൾ ഉണ്ടാകുന്നു. ഇതിനായി അപ്പോൾ നല്ലൊരു ഒരുക്കവും ആവശ്യമല്ലേ?

കുഞ്ഞിന്റെ മുഖം ആദ്യമായി കാണുന്ന നിമിഷങ്ങളാണ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്നു കേട്ടിട്ടുണ്ട്. പക്ഷേ, അതിനുശേഷമുള്ള നാളുകൾ സന്തോഷംമാത്രമാണോ ഒരു സ്ത്രീ അനുഭവിക്കുന്നത്? അല്ലേ അല്ല. ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നതും ഈ ആദ്യനാളുകളിൽതന്നെയാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട, എന്താണ് ശരി, എന്താണ് തെറ്റ് ... ഒന്നും അറിയാത്ത അവസ്ഥ, അല്ലേ? ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ പാറിപ്പറന്നുനടന്നിരുന്ന ജീവിതത്തിൽനിന്ന് പെട്ടെന്നു ള്ളൊരു മാറ്റം!


Related Articles