രജനീകാന്തിന്റെ ധർമ്മത്തിൻ തലൈവൻ എന്ന സിനിമയിലൂടെയാണ് ഖുശ്ബു തമിഴ് സിനിമാലോകത്തേക്ക് എത്തുന്നത്. പക്ഷേ, ഞാനാദ്യം ഖുശ്ബുവിനെ കാണുന്നത് വർഷം–16 സിനിമയിലൂടെയായിരുന്നു.
ടെൻത് എക്‌സാം മധുക്കൂർ ഗവ. സ്‌കൂളിലാണ് എഴുതിയത്. സിറമേൽകുടിയിൽ എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും മധുക്കൂർ ഹൈസ്കൂളിലേക്ക് ചെന്നാണ് കൊല്ലപ്പരീക്ഷ എഴുതിയത്.
അതുപോലെതന്നെ അത്തിവെട്ടി ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചതെങ്കിലും ടെൻത് എക്‌സാം സെന്റർ ഇട്ടിരുന്നത് മധുക്കൂറിലായിരുന്നു. അവസാന പരീക്ഷ ഹിസ്റ്ററി, ജ്യോഗ്രഫി ആയിരുന്നു. പരീക്ഷ കഴിയുന്ന ദിവസം ഒരു സിനിമ കാണണമെന്ന് തീരുമാനിച്ചിരുന്നു. സിനിമ കാണാനുള്ള ചെലവിനായി അപ്പായുടെ കൈയിൽനിന്ന് പണവും വാങ്ങിച്ചുവെച്ചിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് പരീക്ഷ കഴിഞ്ഞപാടേ മധുക്കൂറിൽനിന്ന് പട്ടുക്കോട്ടൈയിലേക്ക് ബസ് കയറി. നേരേ പട്ടുക്കോട്ടൈ മുരുകയ്യാ തിയേറ്ററിലേക്ക് ചെന്നു. വർഷം–16 സിനിമ കാണാനായി ടിക്കറ്റെടുത്തു തിയേറ്ററിനുള്ളിൽ കയറിയിരുന്നു. ഉച്ചയ്ക്ക് 2.30ന് സിനിമ തുടങ്ങി. എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയുടെ തമിഴ് റീമേക്കായിരുന്നു വർഷം–16 .
