"കാണാതായ മാഞ്ഞൂരാനെന്താണു പ്രസക്തി..?''
കൈപ്പാടന്റെ മുഖത്തേക്ക് ബാലു പകച്ചുനോക്കി. ഉദ്ദേശ്യം മനസ്സിലായില്ല എന്നാണാ നോട്ടത്തിന്റെ വിവർത്തനം.
"അയാളെ കാണാനില്ലെന്നത് പത്രം വായിക്കുന്ന, സാധാരണക്കാരനായ ഞാനറിയുന്നതെന്തിനാ..? എനിക്കെന്താണ് താത്പര്യം?''
"കാണാതായത് ഒരു മനുഷ്യജീവിയല്ലേ... സഹജീവിക്ക് താത്പര്യമുണ്ടാകില്ലേ... ഉണ്ടാകണ്ടേ?''
