പാതിരാസൽക്കാരം
May 10, 1995
രാത്രി പുലരുന്നതിനുമുമ്പുള്ള നോമ്പുഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് കേട്ടയുടനെ ഹമീദ് സോഫി എട്ടുവയസ്സുകാരനായ കബീറിനെ വിളിച്ചുണർത്തി.
അയാൾ രണ്ടുമണിക്കുതന്നെ ഉണർന്ന് തഹജ്ജൂദ് പൂർത്തിയാക്കിയിരുന്നു. ഭാര്യ നുസ്രത് ചൂടുവിഭവങ്ങൾ മേശപ്പുറത്തേക്ക് എടുക്കാനൊരുങ്ങുമ്പോൾ പതിവുപോലെ മൂത്തമകൻ അർമാൻ സഹായത്തിനെത്തി.
