അക്കിത്തം: അലയടങ്ങിയ ജ്ഞാനസാഗരം

World of Letters

അക്കിത്തം: അലയടങ്ങിയ ജ്ഞാനസാഗരം


അലയടങ്ങിയ ജ്ഞാനസാഗരം–അതായിരുന്നു മഹാകവി അക്കിത്തം. കണ്ണീരും പുഞ്ചിരിയും കലർത്തി അദ്ദേഹം നിറവോടെ നൽകിയ കവിതയുടെ നിത്യനിർമ്മലപൗർണ്ണമി. ആ പൗർണ്ണമിത്തിരകളിൽ ആറാടി ആനന്ദമടയുന്ന അനുവാചകമനസ്സ്. ലഹരി​യായി, ഉൽക്കടമായ ചൈതന്യധാരയായി അവ എന്നും മനുഷ്യമനസ്സിനെ അമൃതത്വത്തിലേക്ക് നയിക്കുന്നു.

ഒരു കാലഘട്ടത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട മൂന്ന് രാഷ്ട്രീയകവിതകൾ സുവിദിതമായ അതിന്റെ പഠനങ്ങളോടെ സമാഹരിക്കുക എന്നതായിരുന്നു എന്റെ കർത്തവ്യം; അതിവിടെ പൂർത്തീകരി​ക്കുന്നു.

1952 ഏപ്രിൽ 6-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യമായി വെളിച്ചം കണ്ട "കുതിർന്ന മണ്ണ്,' ഏതാനും മാസങ്ങൾക്കു ശേഷം 1952 ആഗസ്റ്റ് 31-ന് പ്രസിദ്ധീകരിക്കപ്പെട്ട "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,' 1954 സെപ്റ്റംബർ 5-ന് പുറത്തുവന്ന "ഇടിഞ്ഞു പൊളിഞ്ഞ ലോകം,' എന്നീ മൂന്ന് കാവ്യങ്ങളാണിവ. പ്രൊഫ. കെ.പി ശങ്കരൻ, ഡോ. എം.ബി. മനോജ് എന്നിവർ "കുതിർന്ന മണ്ണി'നും എൻ.പി. മുഹമ്മദ്, പ്രൊഫ. കല്പറ്റ നാരായണൻ എന്നിവർ "ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തി'നും ഡോ. വി. രാജകൃഷ്ണൻ, ഡോ. കെ.എം. അനിൽ എന്നിവർ "ഇടിഞ്ഞുപൊളിഞ്ഞലോക'​ത്തിനും തയ്യാറാക്കിയ പഠനങ്ങളാണ് ഓരോ കാവ്യത്തിനൊപ്പം നിബന്ധിച്ചിരിക്കുന്നത്.


Related Articles