കുഴപ്പത്തിൽ ചാടുക എന്ന പത്രധർമ്മം

World of Letters

കുഴപ്പത്തിൽ ചാടുക എന്ന പത്രധർമ്മം


മൊറാർജി ദേശായിയുടെ മകൻ കാന്തിലാൽ ഒരിക്കൽ പോലീസിന്റെ പിടിയിലായി. വൻ പുള്ളികളുടെ വിഹാരകേന്ദ്രമായ മറീൻഡ്രൈവിൽ ചില്ലറ ക്രമസമാധാനലംഘനമായിരുന്നു പ്രശ്നം.

ആളെ മനസ്സിലാക്കിയ പോലീസ് അന്ന് ഡൽഹിയിൽ ധനമന്ത്രിയായിരുന്ന മൊറാർജിയുടെ ഓഫീസുമായി ധൃതിയിൽ സമ്പർക്കം സ്ഥാപിച്ചു. മകന്റെ നടപടിപ്പിശകിൽ ദുഃഖിതനായ അച്ഛൻ ഭാവിയിൽ ഇമ്മാതിരി സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യക്തിപരമായി ചുമതലയേറ്റുകൊള്ളാമെന്നു പോലീസ് മേധാവികളെ അറിയിച്ചു.

അതേ ബോംബെ നഗരത്തിലെ മറ്റൊരു പ്രമുഖ കുടുംബത്തിലെ അംഗമായ പിലു മോഡിയും ചില്ലറ സമാധാന ധ്വംസനത്തിന്റെ പേരിൽ റീഗൽ സിനിമയുടെ മുൻപിൽവച്ച് പോലീസിന്റെ കൈയിലായി.

പ്രതാപിയായ അച്ഛൻ ഹോമി മോഡി അന്ന് ഉത്തർപ്രദേശിൽ ഗവർണറാണ്. പോലീസ് ലഖ്നൗവിലെ രാജ്ഭവനുമായി ബന്ധപ്പെട്ടു. അപ്രതീക്ഷിതമായിരുന്നു പ്രതികരണം. ഇങ്ങനെയുള്ള സംഭവങ്ങളിൽ എല്ലാ അച്ഛന്മാരെയും പോലീസ് വിളിക്കുമോ, ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പോലീസിന് അറിയില്ലേ എന്നൊക്കെയാണ് ഗവർണർ ചോദിച്ചത്.


Related Articles