ടി.ജെ.എസ്. ജോർജ്

പത്രപ്രവർത്തകൻ, എഴുത്തുകാരൻ. പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950-ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്‌. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോങ്കോങ്ങിൽനിന്നുള്ള ‌ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്‌. ഇന്ത്യൻ എക്സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമൂഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവയ്ക്കെതിരേ എല്ലാകാലത്തും ശബ്ദമുയർത്തി. ഏറെക്കാലം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനായിരുന്നു. 2010-ൽ ഭാരത സർക്കാരിന്റെ പത്മഭൂഷൺ അവാർഡിനർഹനായി. പ്രധാനപുസ്തകങ്ങൾ: ഘോഷയാത്ര, ഒറ്റയാൻ, ​ഗജവും അജവും മണ്ടത്തരങ്ങളും.