ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ..

World of Letters

ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ..


പുസ്തകങ്ങൾ മഹാൻമാരോടൊപ്പമുള്ള തീർത്ഥയാത്രകൾക്ക് തുല്യമാണ്. ചിലതെല്ലാം വായിക്കുമ്പോൾ മുന്നേ കടന്നുപോയ തലമുറയുടെ തുടർച്ചകളാണ് നമ്മളെന്ന് തോന്നും. അവരുമായി തുലനം ചെയ്യാൻ മാത്രം നമ്മുടെ ജീവിതത്തിൽ കാര്യമായ യാതൊന്നുമുണ്ടാവില്ല.. എന്നാലും ചില സാമ്യാനുഭവങ്ങൾ.. അപ്രകാരം എന്നെ ആകർഷിച്ചൊരു ശ്രേഷ്ഠ വ്യക്തിത്വമാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റേത്.

ശ്രീ. ശങ്കരാചാര്യരുടെ ജന്മഗേഹമായ കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന ഗ്രാമത്തിലാണ് ജി. യുടെ ജനനം. അദ്ദേഹത്തിന്റെ കൗമാരകാലത്ത്, വീടിന് അടുത്തുള്ള തിരുനായത്തോടമ്പലത്തിൽ ജിയും അമ്മയും കൂടി ഒരു ദിവസം തൊഴാൻ പോയി. ശിവനും വിഷ്ണുവിനും ഒന്നിച്ചൊരു പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുനായത്തോടമ്പലം. ഉച്ചപൂജയ്ക്കായി നട തുറക്കുമ്പോൾ ഭക്തിയോടെ കൈകൂപ്പി പിടിച്ചു നിൽക്കുന്ന മകൻ കരയുന്നതാണ് അമ്മ കണ്ടത്. അമ്മ കാര്യം അന്വേഷിച്ചു. മോനേ നീയെന്തിനാണ് കരയുന്നത്. പ്രതീക്ഷയോടെ മകൻ അമ്മയെ നോക്കി. എനിക്ക് ഇനിയും പഠിക്കണം അമ്മേ..


Related Articles