(എസ്.പി. ശരത് എഴുതിയ ഏറ്റവും പുതിയ നോവലായ 'കോണ്ടെസ്സ'യിൽ നിന്നും)
തല്ലിപ്പതഞ്ഞൊഴുകുന്ന മഹാകാളീനദി. ഇരുകരകൾക്കു കുറുകെ ഭീമൻ എലിപ്പെട്ടി എടുത്തുവച്ചതു പോലെ തോന്നിക്കുന്ന ഇരുമ്പിൻകൂട് പാലം. രണ്ടു കവാടങ്ങളിലും വ്യത്യസ്ത നിറങ്ങളിലുള്ള യൂണിഫോം ധരിച്ച സൈനികരുടെ ചെക്പോസ്റ്റ് ദൂരെ നിന്നേ കാണാം. പാലത്തിന്റെ അപ്രോച്ച് റോഡിലേക്കു കാർ പ്രവേശിക്കും മുൻപേ പിൻസീറ്റിൽ നിന്നു മുന്നോട്ടാഞ്ഞു ഗോവിന്ദ് നേഗി വിളിച്ചു:
“പ്രീതം സാബ്.”
ഡ്രൈവിങ് സീറ്റിലിരുന്നു പ്രീതം മൂളി. കുമയൂൺ ചുവ മുഴച്ചുനിൽക്കുന്ന ഉത്തരാഖണ്ഡ് ഹിന്ദിയിൽ ഗോവിന്ദ് പറഞ്ഞു:
