(സെഡോറ നോവൽ മത്സരം 2025 ൽ ഒന്നാം സ്ഥാനം നേടിയ അനുജിത് ശശിധരന്റെ 1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം എന്ന നോവലിൽ നിന്ന് )
‘സാറേ ആദ്യം ശവം കണ്ടതിവനാ', കുറുപ്പ് പറഞ്ഞു.
‘ഹാ!' ഇൻസ്പെക്ടർ ഒന്ന് ആഞ്ഞുനിന്നു. ‘താനാരാ? എങ്ങനെയാ, എപ്പഴാ കണ്ടത്? എല്ലാമോന്ന് വിസ്തരിച്ചേ.'
